LyricFront

Seeyone nee unarnezhunelkuka shalem

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോനെ നീ ഉണർന്നെഴുന്നേൽക്കുക ശാലേം രാജനിതാ വരുവാറായ് ശീലഗുണമുള്ള സ്നേഹസ്വരൂപൻ ആകാശമേഘത്തിലെഴുന്നെള്ളിവരുമേ Verse 2: പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ് കൂരിരുൾ നാളുകളടുത്തടുത്തേ ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം Verse 3: കഷ്ടതയില്ലാത്ത നാളുവന്നടുത്തേ തുഷ്ടിയായ് ജീവിതം ചെയ്തിടാമേ ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ ഇഷ്ടമോടേശുവിൻ കൂടെ വസിക്കാം Verse 4: അന്ധത ഇല്ലാത്ത നാളു വന്നടുത്തേ സാന്ത്വന ജീവിതം ചെയ്തിടാമേ അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം Verse 5: തിരുസഭയെ നിൻ ദീപങ്ങളെന്നുമേ സൂര്യപ്രഭപോൽ വിളങ്ങിടട്ടെ മഹിമയിൻ തേജസ്സിൽ എഴുന്നള്ളിവരുമ്പോൾ മണവാളനോടു നാം മറുരൂപമാകാൻ Verse 6: സൈന്യബലത്താൽ രാജ്യങ്ങളാകവേ തകർന്നുടഞ്ഞീടുന്നു ദിനംദിനമായ് സൈന്യത്തിൻ ശക്തിയാൽ ഒന്നിനാലുമല്ല ആത്മബലത്താൽ ജയമെടുക്കേണം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?