LyricFront

Seeyonin paradeshikale naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ കൊടിയെ ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി ക്കൊണ്ടെതിരേൽക്കാം നമുക്ക്
Verse 2
ബേതലഹേം മുതൽ കാൽവറിയോളം പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ പാദം വയ്ക്കേണം ലാക്കിലേക്കോടണം മാതൃക നൽകിയൊരേശുവിൻ പിൻമ്പേ
Verse 3
കഷ്ടതയനുഭവിച്ചേശുമഹേശൻ വഴി നമുക്കൊരുക്കിയല്ലോ ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ
Verse 4
ഭാരം സകലവും പാപമശേഷവും പരിത്യജിച്ചീടുക നാം വിശ്വാസപൂർത്തി വരുത്തുന്ന നായകൻ യേശുവെ തന്നെ നോക്കുക സ്ഥിരമായ്
Verse 5
പരദേശികളേ വീണ്ടെടുത്തോരേ ജയഘോഷം പാടിടുവിൻ ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ
Verse 6
സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരം ദൂരത്തായ് കാണുന്നുണ്ടേ ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം മോദമായ് കേൾക്കുന്നു വേഗം ഗമിക്കാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?