LyricFront

Senayinadhipan devanilathiyaay aashraya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സേനയിന്നധിപൻ ദേവനിലതിയായ് ആശ്രയമേവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻ യാഹിൻ വാസമെന്തതികാമ്യം ആ... ആ... വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം ഘോഷിക്കുന്നെൻ ഹൃദയം ജഡവും
Verse 2
കുരികിൽ തനിക്കൊരു വീടും മീവൽ പറവ തൻ കുഞ്ഞുങ്ങൾക്കായ് - നല്ലൊരു കൂടും കണ്ടെത്തിയല്ലോ നിൻ തിരുബലിപീഠം തന്നെ ആ... ആ... ധന്യർ നിന്നാലയത്തിൽ വസിപ്പോർ നിത്യം സ്തുതിക്കുമവർ നിന്നെ സേനയി...
Verse 3
ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ... ആ... നിർണ്ണയമുണ്ടു നിരന്തരമായ് സീയോൻ നഗരിയിൻ പെരുവഴികൾ സേനയി...
Verse 4
കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ് മുന്മഴയനുഗ്രഹപൂർണ്ണമാകും ആ... ആ... പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ സേനയി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?