LyricFront

Shalemin rajan daivakumaran

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാലേമിൻ രാജൻ ദൈവകുമാരൻ മഹിമയിൽ വന്നിടറായ് കാത്തുകാത്തിരിക്കുന്ന മണവാട്ടിക്കായ് കോടി കോടി ദൂതർ മദ്ധ്യത്തിൽ നാം ആ... ആ... ആ... കാണും മനോഹര മൽപ്രിയനെ ദുഃഖമെല്ലാം മറന്നാന്ദിക്കാം... ശാലേമിൻ...
Verse 2
എൻ വിലാപം പോക്കി നൃത്തമേകീടുമെൻ രട്ടഴിച്ചവനഖിലം സന്തോഷം നൽകുവർണ്ണ്യമായി എൻ വഴി കുറവുകൾ തീർക്കുമവൻ ആ... ആ... ആ... മാൻപേടയ്ക്കുത്തമ ശക്തി നൽകി- യശ്ശേഷിക്കും തേജോ പൂർണതയിൽ... ശാലേമിൻ...
Verse 3
എനിക്കെതിരെ ശത്രു ഗണം ഗണമായി അണി നിരന്നീടുകിലും ലേശവും ഭയമെന്യേയാക്ഷണത്തിൽ ആത്മാവിന്നത്യന്ത ശക്തിയാൽ ഞാൻ... ആ... ആ... ആ... ശത്രുവിൻ നേരേ പാഞ്ഞു ചെല്ലും ജയക്കൊടിയുയർത്തി ആർപ്പിടുമേ.... ശാലേമിൻ...
Verse 4
ഒരു നദിയുണ്ടെന്നേ ആശ്വസിപ്പിപ്പാൻ അവയിൽ സതൃപ്തിയായി ഞാൻ പാനം ചെയ്യും പ്രതിനിമിഷം തോറും നീന്തിക്കളിക്കും പ്രമോദമായി ഞാൻ ആ... ആ... ആ... നിത്യ പ്രഭാതമുദിക്കും വരെ ലോക സുഖങ്ങളെ വെറുത്തുക്കൊണ്ട്... ശാലേമിൻ...
Verse 5
ജീവിത പോർക്കള മേടുകൾ കയറി സന്ദേശമുരച്ചിടും ഞാൻ ത്യാഗസന്നദ്ധമാം പ്രതീക്ഷയോടെ തീയിൽ നിന്നു ചില ദേഹികളെ ആ... ആ... ആ... രക്ഷിക്കാനാവോളം പരിശ്രമിച്ചു പരിലസിക്കും പരിപാവനമായി ശാലേമിൻ...
Verse 6
ചെലവിടുമവസാന പൈസ കൂടെന്റെ മണവാളൻ വരവോളം ക്രൂശിൻ സന്ദേശമുരച്ചീടുവാൻ പ്രതിഫലമേകുമെൻ പ്രാണപ്രിയൻ ആ... ആ... ആ... പ്രഭ കലർന്നാശിഷം പകരുമെന്നിൽ പലരിലുമധികമായി പരിലസിപ്പാൻ ശാലേമിൻ...
Verse 7
വിശ്രമിക്കും ഞാൻ നവയെരുശാലേം മാളിക മേടകളിൽ ഭംഗമല്പം പോലും വന്നിടാതെ നിത്യ നിത്യായുഗം പ്രീയനുമായി ആ... ആ... ആ... സമ്മേളിപ്പാനാർത്തി പൂണ്ടിടുന്നെൻ കൺകളാൽ കണ്ടുകൊണ്ടാനന്ദിപ്പാൻ ശാലേമിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?