LyricFront

Shashvathmaya vedenikunde swarga

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗനാടതിലുണ്ട് കർത്താവൊരുക്കുന്നുണ്ട്
Verse 2
പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല നിത്യസന്തോഷം ശിരസ്സിൽ വഹിക്കും ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!
Verse 3
ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ അതുമതിയാനന്ദമായ് ഹല്ലേലുയ്യാ
Verse 4
ഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്ന അനുഗ്രഹഭവനമതാം ഹല്ലേലുയ്യാ
Verse 5
വഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല ഏകശരീരമവർ ഹല്ലേലുയ്യാ!
Verse 6
കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല അരുമയോടേശുവിന്നരികിൽ നാം നിത്യം ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?