LyricFront

Shree yeshu namame thirunamam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീയേശു നാമമേ തിരുനാമം ഇതു- ഭൂലോകമെങ്ങും മോദം നൽകും നാമം
Verse 2
പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി- താപികൾക്കാശ്വാസം നൽകും-തിരുനാമം ശ്രീ..
Verse 3
പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ ബന്ധനം തകർത്തിടുന്ന സത്യനാമം ശ്രീ..
Verse 4
എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്റെ മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം ശ്രീ..
Verse 5
മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ അല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം ശ്രീ..
Verse 6
ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം - പുതു ജീവനെ നൽകിയാശ്വസിപ്പിച്ച നാമം ശ്രീ..
Verse 7
നിത്യമോക്ഷപാതയെ തുറന്ന നാമം-തന്റെ സത്യഭക്തരിൽ പ്രമോദം നൽകും നാമം ശ്രീ..
Verse 8
അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ വക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം ശ്രീ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?