LyricFront

Shree yeshu nathha nin sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീയേശു നാഥാ നിൻ സ്നേഹം! സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്ന
Verse 2
ബേതലേംപുരി മുതൽ കാൽവറി കുരിശോളം വേദനപ്പെട്ടു മമ വേദനയകറ്റി നീ
Verse 3
അടിയനെപ്പോലുള്ളോ-രഗതികളെ പ്രതി അടിമുടി മുഴുവനുമടികൾ നീയേൽക്കയോ!
Verse 4
പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു
Verse 5
അനുപമ സ്നേഹത്തിനാഴവുമുയരവും അകലവും നീളവുമറിയുവാൻ കഴിയുമോ!
Verse 6
ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ നവിടെയും പാടും നിന്നതിശയ സ്നേഹത്തെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?