LyricFront

Shree yeshu suthane maa-manuvelaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശ്രീയേശു സുതനേ മാ-മനുവേലാ വന്ദനം ബഹുമതിയായ് തരുന്നേൻ വിജയ ശ്രീലാളിതനെ തേജസ്സിൻ പ്രഭുവായ് വാഴുന്നു വ്രതർക്കായ് വാട്ടമില്ലാത്തവകാശമേകാൻ വേഗത്തിൽ വന്നിടുക... ആ... ആ…
Verse 2
കാത്തിരിക്കുന്നേൻ ആവലോടെന്നും കാണിനേരം കളയാതീ ഭുവനെ കാണുവാനാശയേറി വന്നിടുവാനിനി താമസമുണ്ടോ ഇല്ലിനി താമസമെന്നോതുന്നെൻ അന്തരാത്മാവിൽ മുദാ... ആ... ആ…
Verse 3
പ്രതിഫലമേറെയുണ്ടു തൻ കൈയ്യിൽ പ്രവൃത്തികൾക്കനുസൃതമായ് കൊടുപ്പാൻ മേഘത്തിലെഴുന്നള്ളുന്നാ മേരിയിൻ സുതനെ മാ-മണവാളാ പ്രേമപരവശയാണീയേഴ നിൻ മേനി തലോടിടുവാൻ… ആ... ആ…
Verse 4
തീരുമന്നെന്റെ ക്ലേശമശ്ശേഷം നിത്യ മഹത്വമണിഞ്ഞനന്ത ദൂതർ മദ്ധ്യത്തിലെന്നും വാഴുമെൻ പ്രിയൻ മാർവ്വിലണഞ്ഞും ജീവമുടി ചൂടിയും കാന്തയായ് മിന്നും പ്രഭ വിലസി... ആ... ആ…
Verse 5
ഏഴു വത്സരം നാം മേഘത്തിൽ വാഴും ആയിരം വത്സരങ്ങൾ ഭൂമിയിലും വീണ്ടും നാം സ്വർഗ്ഗത്തിലും കാലമതിന്റെ പൂർണ്ണതയിൽ നാം നീതി വസിക്കും പുതു ഭൂവാനേ വാഴും നിത്യയുഗങ്ങൾ… ആ… ആ…
Verse 6
പാടും പ്രത്യാശയോടാ ഭാഗ്യമുരച്ചു പ്രതിദിനം നൃത്തം ചെയ്യും തപ്പോടും വീണകൾ മീട്ടിക്കൊണ്ടും നാൾകൾ കഴിക്കുമിന്നുമെന്നേയ്ക്കും വന്ദിക്കും ഭക്ത്യാദരാൽ വിഭോ തവ തിരുസവിധേയഗതി... ആ... ആ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?