LyricFront

Shuddher sthuthikum veede

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
Verse 2
വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ എന്നു ഞാൻ ചേർന്നീടുമോ പരസുതനെ എന്നു ഞാൻ ചേർന്നീടുമോ
Verse 3
മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ മമ കൺകൾ പാരം കൊതിച്ചിടുന്നേ
Verse 4
അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ അളവന്യേ പാടിസ്തുതിച്ചിടും ഞാൻ
Verse 5
കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ പുകൾ പെരുകും പുത്തനെരൂശലേമേ തിരുമാർവ്വിൽ എന്നു ഞാൻ ചാരീടുമോ
Verse 6
ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ ഇരുകരയും ജീവവൃക്ഷഫലങ്ങൾ പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ
Verse 7
കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന സുരവരരെ ചേർന്നങ്ങു പാടീടുവാൻ ഉരുമോദം പാരം വളരുന്നഹോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?