LyricFront

Shulamiyaal mama mathave

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ശൂലേമിയാൾ മമ മാതാവേ! ശാലേം നായകൻ നമ്മൾ പിതാവേ! നാമെല്ലാവരും തൻ മഹിമാവെ! തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേ
Verse 2
ലോകമതിൻ തുടസ്സത്തിനു മുമ്പേ നാഥാ! ഞങ്ങളെയോർത്ത നിന്നൻപേ അന്ത്യയുഗം വരെയുമായതിൻ പിൻപേ ഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ!
Verse 3
ജീവനെഴുന്നൊരു നിൻ വചനത്താൽ നീ ജനിപ്പിച്ചടിയാരെ സുഗണത്താൽ പാപഭയമകന്നു നിൻ മരണത്താൽ ജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ
Verse 4
ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളും നിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളും ഭൗമിക സുഖം നേടിടുന്നതെക്കാളും നിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും
Verse 5
അപകട ദിവസങ്ങൾ അണവൊരു തരുണം ആകുലമകന്നു നിന്നത്ഭുത ചരണം സേവ ചെയ്വതിന്നരുൾ താവക ഭരണം കുറവെന്നിൽ നിന്നു നീക്കാൻ മാർഗ്ഗമായ് വരണം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?