സ്നേഹ ദീപം എന്തി നമ്മൾ ഒന്നായ്
സന്നിധേ പുൽകിടാം
സ്നേഹ നാഥൻ യേശുവിന്റെ മാർഗ്ഗം
നിരന്തരം തെളിച്ചിടാം(2)
തിളങ്ങിടാം തിളങ്ങിടാം നിറങ്ങളായ് നിറച്ചിടാം
രാജരാജനേശുവേ സ്തുതിച്ചു പാടിടാം
Verse 2
സ്നേഹമോടങ്ങ് യേശു ഓതി ബാലകരോടായി
നിങ്ങൾ തൻ മാനസ്സം ദൈവ മന്ദിരം(2)
കളങ്കമറ്റ ഹൃത്തടത്തിൽ ഒത്തുചേർന്നുപോയിടാം
ഒന്നു ചേർന്നണഞ്ഞിടാം കർത്തൻ സന്നിധേ
നിലാവുപോൽ നിരന്നിടാം പ്രകാശധാര ഏകിടാം
അന്ധകാര വീഥിയെ വെളിച്ചമാക്കിടാം
Verse 3
സ്നേഹമോടങ്ങ് യേശുവോതി മാനവരോടായി
നിങ്ങൾ തൻ നാവുകൾ ദൈവ നിർമ്മിതം(2)
രാവിലും പകലിലും സ്തുതിച്ചു നിങ്ങളേവരും
ദൈവരാജ്യ നിർമ്മതിയിൽ ശക്തരാകുവിൻ
ഉയർത്തിടാം തൻ ക്രൂശിനെ പുകഴ്ത്തിടാം തൻ സ്നേഹത്തെ
ദൈവമക്കളായ് നമ്മൾ ഒത്തു ചേർന്നിടാം സ്നേഹ...