LyricFront

Snehamithascharyame oh athishayame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്നേഹമിതാശ്ചര്യമേ, ഓ അതിശയമേ, ഓ അതിശയമേ ക്ഷോണിതലേ ഞാനെന്നും പാടുമേ ഈ ദിവ്യ സ്നേഹത്തെ (2)
Verse 2
ആഴമാരായവതിനാരറിവോ, ആയിരം നാവുണ്ടെന്നാലും ഞാനിതു ചൊല്വതിനാമോ, ഏതുമൊരംശമുരച്ചീടുവാൻ പാരിതിലാർക്കെളുതോ- ഓ-ഓ(2) സ്നേഹ...
Verse 3
പാപികൾക്കായ് മനുവായുരുവായ്, പാപിയിൻ വേഷമെന്നാലും പാപവിഷം കലരാതെ, ശാപമൊഴിപ്പതിന്നായ് കുരിശിൽ സ്നേഹയാഗമായിത്തീരുകയോ- ഓ-ഓ (2) സ്നേഹ...
Verse 4
താതന്നോമന സൂനുവല്ലോ, പാതകനാമെനിക്കായോ താതൻ കൈവെടിഞ്ഞോനായ്, പാതകൻപോൽ പരിതാപമയ്യോ യാതന എല്ക്കുകയോ- ഓ-ഓ (2) സ്നേഹ...
Verse 5
പൊൻനിണമെൻ വിലയായ് തരുവാൻ, നന്മയെന്തെന്നിൽ നീ കാണ്മാൻ വിണ്ണെനിക്കായ് തുറന്നേകാൻ, ഇമ്മാനുവേല നിൻ പുത്രനോ ഈ മഹാപാപിയെന്മേൽ ഓ-ഓ (2) സ്നേഹ...
Verse 6
ദൈവകുഞ്ഞാടേ നിൻ സ്നേഹരസം, എന്നകമേ വഴിഞ്ഞോടാൻ ഉന്നതനനേ സ്തുതിച്ചീടാൻ, മന്നിലെന്നും തവ സേവ ചെയ്വാൻ എന്നെ നിറക്കണമേ ഓഓ (2) സ്നേഹ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?