LyricFront

Snehathin idayanam yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്നേഹത്തിൻ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ! നീയല്ലാതാരുമില്ല
Verse 2
യേശു നാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല യേശു നാഥാ! നീയല്ലാ-താരുമില്ല
Verse 3
പാപികൾക്കായ് വലഞ്ഞലഞ്ഞതും ആടുകൾക്കായ് ജീവൻ വെടിഞ്ഞതും പാടുകൾ പെട്ടതും ആർ നായകാ നീയല്ലാതാരുമില്ല യേശു...
Verse 4
നീക്കിടുവാൻ എല്ലാ പാപത്തെയും പോക്കിടുവാൻ സർവ്വശാപത്തെയും കോപാഗ്നിയും കെടുത്തിടാൻ കർത്താ! നീയല്ലാതാരുമില്ല യേശു...
Verse 5
അറിവാൻ സ്വർഗ്ഗപിതാവിനെയും പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും വേറൊരു വഴിയുമില്ല നാഥാ നീയല്ലാതാരുമില്ല യേശു...
Verse 6
സഹിപ്പാൻ എൻബുദ്ധിഹീനതയും വഹിപ്പാൻ എൻ എല്ലാ ക്ഷീണതയും ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ! നീയല്ലാതാരുമില്ല യേശു...
Verse 7
സത്യവിശ്വാസത്തെ കാത്തിടുവാൻ നിത്യം നിൻ കീർത്തിയെ പാടിടുവാൻ ഭൃത്യന്മാരിൽ കൃപ തന്നിടുക നീയല്ലാതാരുമില്ല യേശു...
Verse 8
ദൈവമഹത്ത്വത്തിൽ താൻ വരുമ്പോൾ ജീവകിരീടത്തെ താൻ തരുമ്പോൾ അപ്പോഴും ഞങ്ങൾ പാടിടും നാഥാ! നീയല്ലാതാരുമില്ല യേശു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?