LyricFront

Snehichu daivam enne snehichu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻ
Verse 2
ആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ്
Verse 3
പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം
Verse 4
മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാം
Verse 5
അഴലേറും വേളയിൽ തന്റെ കഴലിൽ ഞാനാശ്രയം തേടും ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?