LyricFront

Sthothra geetham paaduka nee maname

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്ര ഗീതം പാടുക നീ മനമേ കർത്തൻ ജയം നൽകിടും നിശ്ചയമേ
Verse 2
താഴ്ചയിൽ എന്നെ ഓർത്തവനേ വീഴ്ചയെന്നിയെ കാത്തവനെ കാഴ്ചയാലല്ല വിശ്വാസത്താലെ വാഴ്ചയേകി നിത്യം ചേർത്തവനെ സ്തോത്ര...
Verse 3
ശത്രുവിൻ തല തകർത്തവനെ മാത്രയിൽ ജയം തന്നവനെ ശത്രു മുമ്പാകെ മേശയൊരുക്കും മിത്രനാം യേശുവേ സ്തുതിമനമേ സ്തോത്ര...
Verse 4
കഷ്ടവും മഹാശാസനയും നിന്ദയുമുള്ള ദിനവുമിതേ ഉള്ളം കലക്കും കള്ള സഹോദരർ ഭള്ളുര ചെയ്യുകിലെന്തു ഭയം സ്തോത്ര...
Verse 5
ഒന്നിലും പതറീടരുതേ കണ്ണീരിൻ വഴി പോയിടിലും മന്നരിൽ മന്നവൻ നമ്മോടു (നിന്നോടു) കൂടെ എന്നുമവൻ നിന്നെ വഴിനടത്തും സ്തോത്ര...
Verse 6
പാറയിൽ നിന്നു തേൻ പൊഴിയും ജീവനീരിൽ നിന്നും കുടിക്കും മരുഭൂപ്രയാണം കഴിയും വരെയും മറയ്ക്കുമവൻ നിന്നെ ചിറകടിയിൽ സ്തോത്ര...
Verse 7
ആശിച്ച ദേശം കാണുകയായ് ക്ലേശമഖിലവും നീങ്ങുകയായ് യേശു മണാളൻ ചേർത്തിടും വേഗം ശോഭിത മണവാട്ടിയായ നമ്മെ സ്തോത്ര...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?