LyricFront

Sthothram enneshu paraa nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രമെന്നേശുപരാ നിൻ നാമത്തെ മാത്രം പുകഴ്ത്തുന്നു ഞാൻ
Verse 2
ആർത്തികൾ തീർത്തെന്നെ ചേർത്തിടുവാനായി പാർത്തലം തന്നിൽ വന്ന കർത്താവിനെ മാത്രം പുകഴ്ത്തുന്നു ഞാൻ
Verse 3
ജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ ജീവനെ വീണ്ടതിനെ നിനച്ചു നിൻ നാമം പുകഴ്ത്തുന്നു ഞാൻ
Verse 4
പാവന ലോകെയെൻ ജീവനെയും കൊണ്ടു രാപ്പകൽ വാണിടുന്ന സർവ്വേശാ! നിൻ നാമം പുകഴ്ത്തുന്നു ഞാൻ
Verse 5
ജീവനെ നീയെന്നിൽ രാപ്പകൽ നൽകി നിൻ ആവിയിൽ കാത്തിടുന്ന കൃപാലോ നിൻ നാമം പുകഴ്ത്തുന്നു ഞാൻ
Verse 6
താതസുതാത്മന നാരതവും സ്തുതി നീതിയിൻ സൂര്യനേ നീ പ്രകാശമായ് വാണിടുന്നെന്നിലതാൽ
Verse 7
രീതി: യേശുമഹേശനെ ഞാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?