LyricFront

Sthothram ennum paadum yeshuvine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി സ്തോത്രം എന്നും പാടും യേശുവിന് അല്ലെലെല്ലാം അവൻ തീർത്തതിനാൽ ഹല്ലെലുയ്യാ ഗീതം പാടിടുമേ-ഹല്ലെലുയ്യാ
Verse 2
ചരണങ്ങൾ 1 പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ ക്രൂശിലെൻ രോഗവും തീർത്തിടുവാൻ താതൻ തിരുഹിതം പൂർത്തിയാക്കി കാൽവരി മേടതിൽ യാഗമായി-ഹല്ലെലുയ്യാ
Verse 3
വീണ്ടെടുപ്പിൻ വില ഏകി എന്നെ നീതിക്കു ദാസനാക്കിയതിനാൽ എന്നുമവൻ സ്‌തുതി ചെയ്‌തിടും ഞാൻ താപമാകെയകന്നാമോദമായ്-ഹല്ലെലുയ്യാ
Verse 4
ശാലേമിൻ രാജനാം യേശു മണാളൻ തന്നൊളിയെന്നിൽ പകർന്നതിനാൽ തൻ സേവ പൂർണ്ണമായ് ചെയ്‌തിടുവാൻ ഉള്ളം കൊതിക്കുന്നേ ഇന്നുമെന്നും- ഹല്ലെലുയ്യാ
Verse 5
പലവിധ ശോധന വർദ്ധിക്കുന്തോറും പരനേശുവോടെന്നും ചേർന്നിരിക്കും പരമ സീയോനിൽ ഞാനെത്തും വരെ പ്രാണപ്രിയൻ സ്‌തുതി പാടിടുമേ-ഹല്ലെലുയ്യാ
Verse 6
അന്ത്യമാം രക്ഷ ഞാൻ പ്രാപിപ്പതിനായ് ആത്മാവിൻ ശക്തിയാൽ കാക്കപ്പെടുന്നു വാട്ടം മാലിന്യമേശാതുള്ളതാം ശാശ്വതാവകാശം പ്രാപിച്ചിടും- ഹല്ലെലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?