LyricFront

Sthothram sada parane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം സദാ പരനേ – തിരുനാമം വാഴ്ത്തിപ്പുകഴ്ത്തിടും ഞാൻ ധാത്രിയിലെ മർത്ത്യഗോത്രമശേഷമായ് കീർത്തിക്കും നിന്നുടെ കീർത്തിയെഴും നാമം
Verse 2
സംഖ്യയില്ലാ ഗണങ്ങൾ സദാ തവ സന്നിധി തന്നിൽ നിന്നു പങ്കമകന്ന നിൻ തങ്കനാമം വാഴ്ത്തി സങ്കടമെന്യേ സംസേവ ചെയ്യുന്നവർ
Verse 3
ജീവനറ്റോരുലകമിതിന്നു നിൻ ജീവനരുളിടുവാൻ ദ്യോവിൻ മണിവിളക്കായിരുന്നുള്ള നിൻ പാവന സൂനുവെ ഭൂവിലയച്ചതാൽ
Verse 4
വിശ്വസ്ത നായകാ! നീ ന്നത്യന്തമാമൈശ്വര്യ കാരുണ്യങ്ങൾ ക്രിസ്തുവിൽ വ്യാപരിപ്പിച്ചവണ്ണം നിജ ദത്താവകാശത്തിൻ പുത്രർക്കും നൽകി നീ
Verse 5
സ്വർഗ്ഗം ഭൂവനതല മിവയിലെ വർഗ്ഗമെല്ലാം പിന്നെയും ക്രിസ്തുവിലൈക്യപ്പെടുത്തും വ്യവസ്ഥ നിൻ ശുദ്ധിമാന്മാർക്കറിയിച്ചുകൊടുത്തു നീ
Verse 6
സ്വർലോകസംബന്ധമാ- മാശിസ്സുകളെല്ലാറ്റിനാലും ഭവാൻ ചൊല്ലെഴും പുത്രനിലാശീർവ്വദിച്ച നിൻ നല്ല നാമമെന്നും ചൊല്ലി വാഴ്ത്തിടുവിൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?