LyricFront

Sthothram sthothram nin namathinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം സ്തോത്രം നിൻ നാമത്തിനു പരാ എന്നെ കാത്തു പാലിച്ച പിതാവേ
Verse 2
കീർത്തി മഹത്വം പ്രകാശം സത്യം ദയയും പ്രഭാവം പൂർത്തിയായ് വിളങ്ങുന്നൊരു കർത്തനേ ദേവാ പാത്രനല്ലെങ്കിലും എന്റെ പ്രാത്ഥന ചെവിക്കൊള്ളുവാൻ തൻ കൃപാസനം വഴിയേ-പാർത്തരുളേണമിങ്ങിപ്പോൾ
Verse 3
പൂർണ്ണചിത്തം ശക്തിയോടും നിർണ്ണയം സൽക്തിയോടും നിന്നെ വന്ദിപ്പാൻ സഹായം തന്നരുളേണം നിന്നോടുള്ള പ്രീതിഭയം എന്നിലൊന്നിച്ചു വസിപ്പാൻ ഇന്നു നിന്നാത്മാവിൻ അഗ്നി എന്നിൽ ജ്വലിപ്പിച്ചിടേണം
Verse 4
ഇന്നു ശുദ്ധരുടെ യോഗെ എന്നോടെഴുന്നള്ളണം നീ നിന്നെ ഭക്തിയായ് വന്ദിപ്പാൻ നിൻ തുണ വേണം അന്യചിന്തകളൊന്നുമെന്നുള്ളിൽ അണയാതിരിപ്പാൻ എന്റെ നോട്ടം മുഴുവൻ നീ നിന്റെ മേൽ പതിപ്പിക്കേണം
Verse 5
വ്യാധിയാപത്തിൽ നിമിത്തം മോദമായാരാധനയ്ക്കും പ്രാർത്ഥനയ്ക്കും വരാൻ വിഘ്നം ആർത്തിയുമുള്ള ക്രിസ്തുസഭക്കാർക്കു കർത്താ സ്വസ്ഥമാശ്വാസമരുൾക പ്രാർത്ഥനകളെ ശ്രവിച്ചു പൂർത്തിയായരുൾ തരിക
Verse 6
അന്ധകാരത്തിൻ പ്രഭുവിൻ ബന്ധമുള്ളോരെയും നീ സ്വന്തഭക്തരാക്കിടേണം ശക്തിമാൻ ദേവാ രാജരും പ്രജകളെല്ലാം പൂജിത ദേവാ നിന്നുടെ രാജപുത്രരായിടുവാൻ യോഗ്യതപ്പെടുത്തിടുക
Verse 7
ശക്തനാം വിശുദ്ധാത്മാവേ ഭക്തി ദാനം ചെയ്യുന്നോവേ മുക്തി ബോധം നൽകും നീ ചിത്തത്തിൽ വരിക സത്യസുവിശേഷസാരം ബോധനം ചെയ്കയിന്നേരം സത്യവിശ്വാസം സൽഭക്തി ദത്തം ചെയ്ക ഇക്ഷണത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?