LyricFront

Sthothram sthothram sthothram nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രം സ്തോത്രം സ്തോത്രം നാഥാ സ്തുതികൾക്കെന്നും യോഗ്യനെ (2)
Verse 2
സ്തോത്ര യാഗങ്ങളിൽ വസിച്ചിടുന്ന സ്നേഹസ്വരൂപനാം എൻ ദൈവമേ അസാധ്യമായത് സാധ്യമാക്കും അൽഭുതവാനാം യേശുനാഥാ (2) (സ്തോത്രം..)
Verse 3
കണ്ണുനീർ കാണുമ്പോൾ മനസ്സലിഞ്ഞു അത്ഭുതങ്ങൾ ചെയ്തു നടത്തുന്നോനെ തിന്മയെല്ലാം ദൈവമഹത്വത്തിനായി നന്മയായി മാറ്റുന്ന പൊന്നുനാഥാ (2)  (സ്തോത്രം)
Verse 4
കാർമേഘ കലുഷിതമാം ജീവിതം അത്ഭുതമായി എന്നും കാക്കുന്നോനെ പ്രതികൂല കാറ്റുകൾ ആഞ്ഞടിച്ചാൽ ചാരെയണഞ്ഞെന്നെ പോറ്റുന്നോനെ (2)  (സ്തോത്രം)
Verse 5
എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ എന്നുമെന്നും എന്റെ കൂടെയുണ്ട് വാനത്തിൽ യേശുവേ വന്നിടുമ്പോൾ കൈവിടാതെന്നെയും ചേർത്തിടണേ (2)  (സ്തോത്രം)
Verse 6
tune of: നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?