Verse 1സ്തോത്രമേ സ്തോത്രമേ പ്രിയ യേശു
രാജനെന്നും സ്തോത്രം പ്രിയ
യേശുരാജനെന്നും – സ്തോത്രം
Verse 2പാപവും അതിൻഫലമാം ശാപങ്ങളും എല്ലാം
ക്രൂശിലേറ്റ സ്നേഹത്തെ ഞാനോർത്തു
നന്ദിയോടെ നിന്നടി വണങ്ങി സ്തോത്ര...
Verse 3ദൂതസഞ്ചയം എനിക്കു കാവലായി തന്നു
ദൂതരെക്കാൾ ശ്രേഷ്ഠമായ സ്ഥാനം
ദാനമായി തന്നതിനെ ഓർത്തു സ്തോത്ര...
Verse 4ഞാനിനീ ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ല
പുത്രത്വത്തിൻ ആത്മാവിനാലെന്നെ
പുത്രനാക്കി തീർത്ത കൃപയോർത്തു സ്തോത്ര...
Verse 5സ്വർഗ്ഗരാജ്യത്തിൻ വിശിഷ്ട വേല എനിക്കേകി
സ്വർഗ്ഗീയമാം ഭണ്ഡാരത്തിനെന്നെ
സ്വർഗ്ഗനാഥൻ കാവലാക്കി സ്തോത്രം സ്തോത്ര...
Verse 6പാപത്തിനടിമയിൽ ഞാൻ വീണിടാതെ എന്നും
പാവനമാം പാതയിൽ നടത്തി
പാവനാത്മ കാത്തിടുന്നതോർത്തു സ്തോത്ര...
Verse 7ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റി
ഭാരമെല്ലാം തൻ ചുമലിലേറ്റി
ഭാരമെന്യേ കാത്തിടുന്നതോർത്തു സ്തോത്ര...
Verse 8എണ്ണമില്ലാതുള്ള നിന്റെ വൻ കൃപകളോർത്തു
എണ്ണി എണ്ണി നന്ദിയാൽ നിറഞ്ഞു
എണ്ണമെന്യേ വന്ദനം തരുന്നേ സ്തോത്ര...