LyricFront

Sthothrayagam sthothrayagam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തോത്രയാഗം സ്തോത്രയാഗം അർപ്പിക്കുന്നേൻ- യേശുനാഥാ ശുഭവേള ആനന്ദമേ എൻ അപ്പാ നിൻ തിരുപാദമേ (2)
Verse 2
കോടി കോടി സ്തോത്രം നാഥാ (3)
Verse 3
സങ്കടം ദുഃഖമെല്ലാം നേരിടും വേളകളിൽ(2) വൻ കടം തീർത്ത നാഥാ - നിന്നിൽ ഞാൻ ചാരീടുമേ(2) കോടി...
Verse 4
ഈ ലോക ലാഭമെല്ലാം- ചേതമെന്നെണ്ണീടുവാൻ(2) മേലോക വാഞ്ചയാലേ- എന്നുള്ളം നിറച്ചീടുക(2) കോടി...
Verse 5
പാപത്തിൻ ഭോഗത്തേകാൾ കഷ്ടങ്ങൾ തിരഞ്ഞെടുത്ത(2) മോശയിൻ വിശ്വാസത്തിൻ- മാതൃക നാം സ്വീകരിക്കാം(2) കോടി...
Verse 6
ഇഷ്ടന്മാർ കൈവിട്ടാലും ഒട്ടുമേ ഭീതിയില്ലാ(2) കഷ്ടതയേറ്റ നാഥാ- ഞാനെന്നെന്നും നിന്നടിമ(2) കോടി...
Verse 7
നിൻ പേർക്കായ് സേവ ചെയ്‍വാൻ ഉത്സാഹം പകർന്നിടുക(2) ആത്മാവിൽ എരിവോടെ ഞാൻ- എൻ വേല തികച്ചീടട്ടെ(2) കോടി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?