LyricFront

Sthuthi cheyvineshuvine

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി ചെയ്‌വിനേശുവിനെ അതിവന്ദിതനാമവനെ ദൈവമക്കളെല്ലാവരുമേ, ദിവ്യഭക്തിനിറഞ്ഞകമേ
Verse 2
അവൻ മേദിനിയിൽ വന്നു പുരി ബേതലഹേം തുടങ്ങി ഗിരികാൽവറിയിൽ വരെയും അതിവേദനകൾ സഹിച്ചു
Verse 3
തിരുജീവനെയാടുകൾക്കായ് തരുവാൻ മനസ്സായവനാം ഒരു നല്ലിടയൻ ദയയെ കരുതിടുക നാം ഹൃദയെ
Verse 4
ഹിതമായ് അവനെ തകർപ്പാൻ സുതരായ് നരരെ ഗണിപ്പാൻ പിതൃനീതിയിദം നടപ്പാൻ സുതൻ വന്നിവയാസ്വദിപ്പാൻ
Verse 5
സ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻ അവൻ മാത്രമേ മൂവുലകിൽ ഒരു പാത്രമായുള്ളറികിൽ സർവ്വഗോത്രവുമേ വരുവിൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?