LyricFront

Sthuthi dhanam mahima

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളിൽ വസിക്കും പരിശുദ്ധപരനേ
Verse 2
സുരപുരിയിൽ നിൻ ജനകൻ തന്നരികിൽ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ നരകുല വിനകൾ പരിഹരിച്ചിടുവാൻ ധരണിയിൽ നരനായ് അവതരിച്ചവൻ നീ
Verse 3
ഉലകിതിലിതുപോൽ മലിനത ലേശം കലരാതൊരുവനെ കാൺമതില്ലനിശം അതിഗുണമിയലും രമണീയനാം നിൻ പദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കും
Verse 4
അടിമുടി മുഴുവൻ മുറിവുകളേറ്റു കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കും
Verse 5
ഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, ഉയിർത്തെഴുന്നേറ്റു പരമതിൽ വാഴും പരമരക്ഷകൻ നീ
Verse 6
പരമതിലുമീ ധരയിതിലും നിൻ പരിശുദ്ധനാമം പരമപ്രധാനം അഖിലരും വണങ്ങും തവ തിരുമുമ്പിൽ അടിപണിയുന്നു വിനയമോടടിയൻ
Verse 7
ഇതുവരെയെന്നെ കരുതിയ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?