LyricFront

Sthuthi sthothravum bahumaanavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി സ്തോത്രവും ബഹുമാനവും സർവ്വശക്തൻ ഉന്നതൻ ആരാധിക്കാം സ്തുതി പാടിടാം തിരുനാമം കീർത്തിച്ചിടാം (2)
Verse 2
നിത്യം നമ്മുടെ ഭാരമഖിലം വഹിക്കും ദൈവമവൻ (2) ആവശ്യങ്ങളിൽ കരുതിടുന്നൊരു സ്നേഹതാതനവൻ (2) സ്തുതി...
Verse 3
തകർന്നഹൃദയത്തിൻ യാചനകളെ നിരസിക്കില്ല നാഥൻ (2) താഴ്ചയിൽ നമ്മെ ഓർത്ത തൻ ദയ എത്രയോ ശ്രേഷ്ഠം (2) സ്തുതി...
Verse 4
ചെയ്ത പാപങ്ങൾക്കൊത്ത പോലവൻ പകരം ചെയ് വതില്ല (2) ദീർഘക്ഷമയും ദയയുമേറിടും സ്നേഹനാഥനവൻ(2) സ്തുതി...
Verse 5
നമ്മെ സ്നേഹിച്ചു നമുക്കായ് സുതനെ നൽകി താതനവൻ (2) ദിനം ദിനം തൻ കൃപയും കരുണയും പാടി വാഴ്ത്തുക നാം (2) സ്തുതി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?