LyricFront

Sthuthi sthuthi en maname yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി സ്തുതി എൻ മനമേ യേശുവെ നിന്നെ വീണ്ടെടുത്ത രക്ഷകനെ സ്തുതി സ്തുതി എൻ മുഴു അന്തരംഗമേ നിനക്കായവൻ ചെയ്ത നന്മകൾക്കായ്
Verse 2
കൊടും പാപിയായ് നടന്ന നിന്നെ തേടി വന്ന നല്ലിടയനവൻ സ്വയം മനസ്സോടെ അജം നിനക്കായി നിണം ചൊരിഞ്ഞുയിരേകാൻ കുരിശേറി മരിച്ചതുമോർക്ക സ്തുതി…
Verse 3
പല രോഗങ്ങൾ വന്നപ്പോഴും പല പീഢകൾ നേരിടിലും ദയാകരത്താലെ സദാ ബലത്തോടെ പരാപരൻ നിന്നെ താങ്ങി സുഖമേകി നടത്തിയതോർക്ക സ്തുതി…
Verse 4
ജയജീവിതം ചെയ്തിടുവാൻ അഭിഷേകം ചെയ്തനുഗ്രഹിച്ചു തിരുവചനത്തെ എഴുതി നിൻ മനസ്സിൽ പരന്നനുരൂപമായ പുതു മാനുഷനെ ധരിപ്പിച്ചു സ്തുതി...
Verse 5
ലോക ജാതികൾക്കില്ലാത്ത ദിവ്യ സന്തോഷം നൽകിയവൻ നിനക്കു താതനവൻ അവന്നു നീ സുതനും അനർഘമീ ദിവ്യഭാഗ്യം നിനക്കായവനേകിയതോർത്തു സ്തുതി...
Verse 6
സത്യകൂട്ടായ്മ ഏകിയവൻ അപ്പോസ്തലരെ നൽകിയവൻ അനുദിനം ശരിയായ് വളർച്ച നൽകിടുന്ന മഹത്വമേറിയ ദൂതും നിനക്കായവനേകിയതോർത്തു സ്തുതി..
Verse 7
വെറും മൺപാത്രമായയെന്നെ സ്നേഹിച്ചെന്നുള്ളിലധിവസിച്ചു തിരുക്കരത്താലെ പിടിച്ചതിനാലെ സുഭ്രദമായിന്നയോളം കൃപയ്ക്കുള്ളിലെന്നെ മറയ്ക്കുന്നു സ്തുതി…
Verse 8
എനിക്കായവനൊരുക്കിടുന്ന ശോഭയേറും വിൺപൊൻ നഗരം നിനച്ചിടുന്തോറും പറന്നവിടെത്തി അനന്തമാം സ്തുതി സ്തോത്രം പ്രാണനായകനേകുവാനാശ സ്തുതി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?