LyricFront

Sthuthi thava savidhe njaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതി തവ സവിധേ ഞാൻ അർപ്പിക്കുന്നസംഖ്യമായ് അവർണ്ണ്യ നാമത്തിന്നനന്ത മംഗളം പ്രതിദിനം... മംഗളം പ്രതിദിനം…
Verse 2
സംഖ്യയില്ലാ ജീവജാല- ങ്ങൾക്കു സംതൃപ്തി വരും സംപൂജ്യ നാമം രാപ്പകൽ സംഗീതമാലപിക്കുകിൽ (2)
Verse 3
ജീവ നായകൻ നിണം മുഴുവനും പകർന്നു നിത്യ ജീവനേകി നവ്യയുഗം ജ്യോതിസ്സായി വാഴുവാൻ (2)
Verse 4
പ്രാചീനരാം നിൻ ദാസരിൽ പ്രത്യക്ഷമായ സാന്നിദ്ധ്യം പ്രദ്യോദിപ്പിച്ചവരെ നീ പ്രഭുക്കളാക്കി തീർത്തതാൽ (2)
Verse 5
വിശ്രമം കൂടാതെ കർത്തൻ വിശ്രുത നാമത്തെ നാം വിഘ്നമൽപ്പവും വരാതെ വാഴ്ത്തിപ്പാടുമെന്നെന്നും (2)
Verse 6
സമ്മോദമായ സേവനം സനാതനത്വമോടു നാം സന്തുഷ്ടിയായ് തുടർന്നിടാം സ്വർഗ്ഗീയ രാജവൃന്ദമായ് (2)
Verse 7
(പദം പദം ഉറച്ചു നാം.... എന്നരീതി)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?