LyricFront

Sthuthichidam innellaavarume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടാം ഇന്നെല്ലാവരുമേ നമുക്കവൻ ചെയ്ത നന്മകൾക്കായി പാപമാം കൂപത്തിൽ കിടന്നതാം നമ്മെ വീണ്ടെടുത്ത വൻ കൃപയ്ക്കായ് (2)
Verse 2
ഞാൻ യഹോവയ്ക്കായി കാത്തിരുന്നു എങ്കലേക്കവൻ ചാഞ്ഞെന്റെ നിലവിളി കേട്ടു നാശകരമാം കുഴി കയറിടുവാൻ അവനേകി തൻ കൃപയെ (2) സ്തുതി...
Verse 3
ക്രിസ്തുവാം പാറമേൽ നിറുത്തിയവൻ എന്റെ ഗമനത്തെ സ്ഥിരമാക്കി തന്നെനിക്ക് എന്റെ വായിൽ പുതിയ ഒരു പാട്ടു തന്നു ദൈവത്തിനു സ്തുതി തന്നെ (2) സ്തുതി...
Verse 4
അത്ഭുതമനവധി ചെയ്തവനാം തന്റെ സുതർക്കായി വിചാരപ്പെടുന്നവനാം അവനോടുപമിക്കുവാനായിഹത്തിൽ കാണുന്നില്ലാരെയും-ഞാൻ (2) സ്തുതി...
Verse 5
ഹോമയാഗത്തിൽ പ്രസാദിക്കുമോ? പാപയാഗത്തിലും നീ പ്രസാദിക്കില്ല എന്റെ ദേഹവും ദേഹിയും ആത്മാവുമായ് നൽകുന്നു യാഗമായി (2) സ്തുതി...
Verse 6
അനർത്ഥത്തിൻ പ്രളയങ്ങൾ അടുത്തിടുമ്പോൾ മഹാ കൃപയുടെ കവാടം നീ തുറന്നിടുന്നു നിന്റെ ദയയും സത്യവും എന്നെ പരിപാലിക്കും അതെൻ നാവാൽ വർണ്ണ്യമല്ല (2) സ്തുതി...
Verse 7
ഘോഷിപ്പിൻ ദിനമവൻ നന്മകളെ നിത്യം മോദിപ്പിൻ അവൻ തിരുസന്നിധിയിൽ തന്റെ കാഹളധ്വനി ശ്രവിച്ചാനന്ദമായ് അവനോടു ചേർന്നിടാമെ (2) സ്തുതി...
Verse 8
പാരിതിൻ സന്താപം തീർന്നിടുമേ തന്റെ കൈകളാൽ ചുടുകണ്ണീർ തുടച്ചിടുമേ തന്റെ കാന്തയായ് അവനെന്നെ ചേർത്തിടുമേ അവനോടു വാണിടുമേ (2) സ്തുതി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?