LyricFront

Sthuthichidam mahipanavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടാം മഹിപനവനെ പരിശുദ്ധനാമേശു ദേവനെ ഭൂമിയെങ്ങുമവൻ നാമമുയരാൻ
Verse 2
പാപവലയിൽ കേഴും പാപിയെ തേടി അണഞ്ഞോനാം പരമേശസുതനെ പാപം പോക്കാൻ പാപകോലമായ് പാരിൽ പിറന്നോരിമ്മാനുവേലനെ സ്തുതിക്കനാം
Verse 3
രോഗബാധയാൽ ക്ഷീണരായോരിൻ ശോകമകറ്റി സംപൂർണ്ണ സൗഖ്യമേകിയോൻ രോഗമേറ്റ ക്രൂശിൽ യാഗമായ് പാപശാപമാകവെയും നീക്കി തൻ രുധിരത്താൽ
Verse 4
ജീവനറ്റോനായ് വാടും മർത്യനെ വാ എന്നരികിൽ ഞാനേകും നിത്യജീവനെ ഏവ-മുൺമയോടുരച്ചപിൻ ജീവയാവി-മാരിപോൽ പകർന്നു താൻ ഭൂവിയിതിൽ
Verse 5
ആവലോടിഹെ മേവും ശുദ്ധരെ വാഴ്വിലണച്ചിടാനണയും അംബരത്തിൽ മന്നവനാം അവൻ മണാളനായ് ചേരുമന്തികെ ജയം കൊണ്ടോരെല്ലാം ആനന്ദമായ്
Verse 6
വാ എൻ തോഴരേ വാ, ഇന്നേരമേ വാഴ്ത്തിസ്തുതിച്ചിടാ-നവനിയിലവനെ ഹല്ലേലൂയ്യാ ജയം കൊണ്ടാടിടാം വാഴുമവൻ രാജനായ് ഭൂവിയിതിൽ ഹല്ലേലൂയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?