LyricFront

Sthuthichiduka naam yeshu maharajan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടുക നാം യേശുമഹാരാജൻ മതിച്ചുകൂടാത്ത ദിവ്യനാമത്തെ
Verse 2
രണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻ രണ്ടു പക്ഷത്തേയുമേകമാക്കി താൻ പണ്ടുപണ്ടേയുള്ള വൻകൃപകളോർത്താൽ ഇണ്ടലകന്നാത്മ സൗഖ്യമേകിടും
Verse 3
ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നു ജയം തരും നായകൻ വാഴ്ക മൂലമായ് മിന്നി വിളങ്ങുന്ന വാളും വായിലേന്തി കന്നിമേരി ജാതൻ മുന്നിൽ പോയിടും
Verse 4
ദുർഘട പർവ്വത താഴ്വരയിൽ നീച- വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണം സ്വർഗ്ഗീയ ശാലേമിൻ സന്തതികളേ നാം വർഗ്ഗഭേദം കൂടാതൈക്യമാകണം
Verse 5
ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നും ഇളമാനിനെപ്പോലോടിപ്പോയിടാം മനം കുഴയാതെ കായം തളരാതെ കനക ലോകത്തിൻ കാര്യം നോക്കിടാം
Verse 6
തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും അപ്പനെ സ്തുതിപ്പ‍ിൻ ഇപ്പ‍ാരിടത്തിൽ കെൽപ്പ‍ുകേടുകളെ പോക്കിടുവാനായി ശിൽപ്പികൾക്കുടയോൻ വന്നിടും വേഗം
Verse 7
മുത്തിൻ വിലയേറും ക്രിസ്തനുപദേശം ഹൃത്തിൽ ധരിച്ചിടിൻ നിത്യകാലവും നിത്യപിതാവും തൻപുത്രനും കൂടെന്നും സത്യറൂഹായിൽ കൂടുള്ളിൽ പാർക്കുമേ
Verse 8
നിന്ദയും ചുമന്നു പോകണം പിന്നാലെ സുന്ദര ഗുരുവിൻ വന്ദ്യനാമത്തിൽ ഉന്നത സൗധത്തിൽ കൂടെയിരുത്തും താൻ ചന്ദന ശീതള ചന്ദ്രീകാംബികേ
Verse 9
ദൈവത്തിനു സ്തോത്രം (3) ഇന്നുമെന്നേക്കും-എന്നരീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?