LyricFront

Sthuthichidum njaan sthuthichidum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ മഹോന്നതനാം മനോഹരനാം മമ പ്രിയനെ
Verse 2
പാപം പോക്കിയെൻ ശാപം നീക്കി വൻ താപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും പാടിപ്പുകഴ്ത്തിടും ഞാൻ സ്നേഹനിധെ കൃപാപതിയെ കരുണാനദിയെ പരമാനന്ദമായ്
Verse 3
കാണാതകന്നു പാപക്കുഴിയിൽ വീണുവലഞ്ഞിടവേ തേടിയെന്നെയും നല്ലിടയൻ പാടു സഹിച്ചധികം തങ്കനിണം വിലയായ് കൊടുത്തു എൻ പ്രിയനെന്നെയും വീണ്ടെടുത്തു
Verse 4
കണ്ണീർപാതയിൽ നിന്നെൻ കൺകളെ കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ കാൽകളെയും വീഴ്ചയെന്നിയേ താൻ മൃത്യുവിൽനിന്നെൻ പ്രാണനേയും വിടുതൽ ചെയ്തു എന്നെന്നേക്കുമായ്
Verse 5
വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?