LyricFront

Sthuthichiduvin kerthanangal - devadhi devane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ
Verse 2
ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്
Verse 3
തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ ദേവാ...
Verse 4
കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം ദേവാ...
Verse 5
തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം പലമുറ നാം പാടിടുക പരമനു സങ്കീർത്തനം ദേവാ...
Verse 6
ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ ദേവാ...
Verse 7
മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം ദേവാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?