LyricFront

Sthuthiganangal paduka naam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിഗാനങ്ങൾ പാടുക നാം തിരു നാമം കൊണ്ടാടുക നാം യേശുതാൻ നല്ലവൻ വല്ലഭൻ(2)
Verse 2
ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ എല്ലാ രോഗങ്ങൾക്കും നല്ല വൈദ്യനായവൻ മല്ലനാം പിശാചിനെ തകർത്തവൻ
Verse 3
എന്റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ എന്റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു പ്രാണനെ പാതാളത്തിൽ നിന്നുമേ
Verse 4
കന്മലയും വൻകോട്ടയും സങ്കേതവും മുന്മഴയും പിന്മഴയും നൽകുന്നോൻ ഡംഭിയേ ദൂരവെ കാണുന്നോൻ
Verse 5
സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ
Verse 6
ഇത്രയും നൽ ഉത്തമനാം യേശുവേ എത്രയോ വാഞ്ഛിച്ചു അങ്ങേ കാണുവാൻ മാത്രയും വൈകാതെ നീ വരുമോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?