LyricFront

Sthuthikalkku yogyan ente yeshu maathram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതികൾക്കു യോഗ്യൻ എന്റെ യേശുമാത്രം പുകഴ്ചയ്ക്ക് യോഗ്യൻ എന്റെ യേശുമാത്രം ആരാധിക്കാൻ യോഗ്യൻ എന്റെ യേശുമാത്രം ആരിലും ഉന്നതൻ യേശുമാത്രം
Verse 2
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും എൻ യേശുമാത്രം എന്നുമെന്നും കർത്താവെന്ന്
Verse 3
ചതഞ്ഞ ഓടയെ ഓടിക്കാത്തവൻ പുകയുന്ന തിരിയെ കെടുക്കാത്തവൻ ന്യായവിധി ജയത്തോടെ നടത്തുന്നവൻ ജാതികൾ പ്രത്യാശ വെക്കുന്ന നാമം എല്ലാ...
Verse 4
എളിയജനത്തിനൊരു ദുർഗമാണവൻ ദരിദ്രന് കഷ്ടത്തിൽ കോട്ടയാണവൻ കൊടുംകാറ്റിൽ ശരണസ്ഥാനമാണവൻ വേനലിൽ നല്ലൊരു തണലാണവൻ എല്ലാ...
Verse 5
തളർന്ന കൈകളെ ബലപ്പെടുത്തുന്നോൻ കുഴഞ്ഞ കാലുകളെ ഉറപ്പിക്കുന്നോൻ മനോഭീതിയുള്ളവർക്കു ധൈര്യമാണവൻ ഭയപ്പെടേണ്ട നമ്മുടെ ദൈവം കൂടെയുണ്ട് എല്ലാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?