LyricFront

Sthuthikku yogyanente veendeduppukaaran

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും സ്തുത്യർഹ നാമമാണവനു ലഭ്യമായതോർക്കുകിൽ നമിച്ചിരുകരം കൂപ്പി നാമൊത്തു ഗീതം പാടിടാം... ഭക്ത്യാദരാൽ
Verse 2
സ്തുതിച്ചിടുന്നനന്തകോടി ശുദ്ധരോടിയേഴയും സ്തുതിക്കു യോഗ്യനെന്റെ വീണ്ടെടുപ്പുകാരൻ നിത്യവും
Verse 3
പ്രഭ കലരുമന്തരംഗമെന്റെ ധ്യാനവേദിയിൽ പ്രത്യാശയാൽ കുളിർമ്മ കൊള്ളുമെന്റെ പ്രിയൻ പ്രേമത്താൽ തുടിച്ചിടുന്നു മോദമായ് തുടർന്നു പ്രേമമത്തനായ്... തൃത്തം ചെയ്തും സ്തുതിച്ചിടു...
Verse 4
അഗാധമായ ചേറ്റിലാണ്ടു പൂണ്ടുഴന്നയേഴയെ ആവേശമായ് ആരാഞ്ഞു വീണ്ടെടുത്ത പുണ്യ നീതിയെ പ്രഘോഷിക്കുന്നു ശക്തിയായ് പ്രത്യാശിക്കുന്നനന്തമായ്... സംപ്രീതിയായ് സ്തുതിച്ചിടു...
Verse 5
പ്രാഗത്ഭ്യമേറും സ്വർഗ്ഗ ഭാഗ്യമെന്റെ സ്വന്തമാകയാൽ പ്രത്യംഗമായ് സമർപ്പണം ചെയ്യുന്നു ഞാൻ മൽഭക്തിയായ് തിരുമനസ്സിലേഴയെ തിരഞ്ഞെടുത്തീപ്പൂഴിയെ... മാറ്റം വരാ സ്തുതിച്ചിടു…
Verse 6
തിരുമേനിയെന്റെ ധ്യാനമേതൊരാപത്തേശും നേരത്തും തിരു മാർവ്വിലാശ്രയിച്ചു വിശ്രമിക്കുമേതു നേരത്തും ഭയപ്പെടില്ലൊരിക്കലും ഭാരപ്പെടാ യാതൊന്നിലും... നിരന്തരം സ്തുതിച്ചിടു...
Verse 7
കഷ്ടങ്ങളാൽ ഞാനേറ്റവും നട്ടം തിരിയുന്നെങ്കിലും കണ്ണീരോലോല വാർക്കിലും കയ്പോടു കേണുരയ്ക്കിലും കൺ മങ്ങിടും പ്രഭാപുരി കണ്ടെത്തിടും പുലരിയിൽ... സമ്മോദമായ് സ്തുതിച്ചിടു...
Verse 8
നവയെരൂശലേമെനിക്കു നിത്യ വാസമായിടും നയന മോഹനങ്ങളോടു പ്രീയനുമായ് മേവിടും നാളോരോന്നെണ്ണിയെണ്ണി ഞാൻ നാഥൻ വരവു കാത്തിടും… സൽഭക്തിയായ് സ്തതിച്ചിടു...
Verse 9
എന്നാത്മാവേ നീ ഖേദിക്കാതെയുള്ളിലാശ പൂണ്ടുകൊൾ എൻ പ്രാണനെ സമുദ്ധരിച്ച് വൻകൃപകളോർത്തുകൊൾ എന്നോമനപ്പേർ ചൊല്ലി നീ- യെന്നെയണച്ചരികിൽ നീ.. സമ്മോദമായ് സമ്മോദമായ്...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?