LyricFront

Sthuthikkunnu njangal sthuthikkunnu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു സ്രഷ്ടിതാവാം അങ്ങേ സ്തുതിക്കുന്നു (2) വാഴ്ത്തുന്നു ഞങ്ങൾ വാഴ്ത്തുന്നു രക്ഷിതാവാം അങ്ങേ വാഴ്ത്തുന്നു (2)
Verse 2
പ്രപഞ്ചമഖിലവും ചമച്ചവനേ അങ്ങയുടെ കരവിരുതതുല്യമഹോ (2) സൃഷ്ടിയുടെ മണിമകുടമാകും മർത്യരങ്ങേ വാഴ്ത്തി ആരാധിക്കുന്നു (2) സ്തുതിക്കു...
Verse 3
വാതിലുകളിൽ സ്തുതികളുമായ് പ്രാകാരങ്ങളിൽ സ്തോത്രവുമായ് (2) വരുവാനുര ചെയ്ത വചനം പോൽ വരുന്നു ഞങ്ങൾ വണങ്ങിടുന്നു (2) സ്തുതിക്കു...
Verse 4
മണവാട്ടിയാം തിരുസഭയേ മണവാളന്റെ മഹിമകളെ (2) മറന്നിടാതെ വെളിപ്പെടുത്താം തളർന്നിടാതെ സേവ ചെയ്തിടാം (2) സ്തുതിക്കു...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?