LyricFront

Sthuthippin sthuthippin anudinam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിപ്പിൻ സ്തുതിപ്പിൻ അനുദിനം സ്തുതിപ്പിൻ യേശുദേവനെ സ്തുതിച്ചിടുവിൻ സർവ്വവല്ലഭനാമവനുന്നതനാം നമ്മെ വീണ്ടെടുത്തോനവനാം
Verse 2
ആ... ആനന്ദമായ് സ്തുതി പാടിടുവിൻ ജീവനാഥനെ പുകഴ്ത്തിടുവിൻ സത്യദൈവമവൻ നിത്യജീവനവൻ സ്വർഗ്ഗവാതിലും വഴിയുമവൻ
Verse 3
തിരുക്കരതലത്തിൽ നമ്മെ വരച്ചുവല്ലോ പരനാദിയിൽ മുന്നറിവിൽ ഒരു നാളുമതാലവൻ തള്ളിടുമോ നമ്മെ പേർചൊല്ലി വിളിച്ചുവല്ലോ
Verse 4
ഒരു ജനനി തൻ കുഞ്ഞിനെ മറന്നിടിലും അവൻ മറക്കുകില്ലൊരിക്കലുമേ സ്വന്തജീവനെയും തന്നു സ്നേഹിച്ചവൻ നമ്മെ കാത്തിടുമന്ത്യം വരെ
Verse 5
ക്ഷാമം പെരുകിടിലും ഭൂമി കുലുങ്ങിടിലും ജനം ആകുലരായിടിലും ദൈവപൈതങ്ങൾ നാം തെല്ലും ഭയന്നിടുമോ തുണ വല്ലഭനേശുവല്ലോ
Verse 6
മേഘവാഹനത്തിൽ സ്വർഗ്ഗദൂതരുമായ് മദ്ധ്യവാനിലവൻ വരും നാൾ തിരുസന്നിധിയിൽ നമ്മെ ചേർത്തണയ്ക്കും സർവ്വ തുമ്പവും പരിഹരിക്കും.
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?