Verse 1സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
ഹല്ലേലുയ്യാ പാടി സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ
സ്തുതിപ്പിൻ ലോകത്തിൻ പാപത്തെ നീക്കുവാന-
ധിപനായ് വന്ന ദൈവകുഞ്ഞാടിനെ
Verse 2കരുണ നിറഞ്ഞ കണ്ണുള്ളോനവൻ തൻ ജനത്തിൻ കരച്ചിൽ
കരളലിഞ്ഞു കേൾക്കും കാതുള്ളോൻ ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടുചുമന്നൊഴിപ്പതിന്നു കുരിശെടുത്തു
ഗോൽഗോത്താവിൽ പോയോനെ
Verse 3വഴിയും സത്യവും ജീവനുമിവനേ അവന്നരികിൽ വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ പാപച്ചുമടൊഴിച്ചവൻ
മഴയും മഞ്ഞും പെയ്യുമ്പോലുള്ളിൽ കൃപ പൊഴിയുമേ
മേഘത്തൂണിൽനിന്നു പാടി
Verse 4മരിച്ചവരിൽ നിന്നാദ്യം ജനിച്ചവൻ ഭൂമിരാജാക്കന്മാരെ
ഭരിച്ചു വാഴുമേകനായകൻ നമ്മെ സ്നേഹിച്ചവൻ തിരു
ച്ചോരയിൽ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച
വിശ്വസ്തസാക്ഷിയെ നിനച്ചു
Verse 5ഏഴു പൊൻ നിലവിളക്കുകളുള്ളിൽ നിലയങ്കിധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാർവ്വിൽ പൊൻ കച്ചപൂണ്ടും
വായിലിരുമുന വാളുമഗ്നിജ്വാല പോലെ
കണ്ണുമുള്ള മാനവ മകനേ
Verse 6കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യൻ ശക്തിയോടു പ്രകാശിക്കും
പോലെയും തലമുടി ധവളപഞ്ഞിപോലെയുമിരിക്കുന്ന
ദൈവകുഞ്ഞാടിനെ
Verse 7വളരെവെള്ളത്തിന്നിരച്ചിൽക്കൊത്തതും ശവക്കല്ലറയിൽ-
നിന്നു വെളിയേ മരിച്ചോരുയിർത്തുവരുവാനായ് തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊൾവതുമായ വലിയ
ഗംഭീരശബ്ദവുമുള്ളോനെ
Verse 8വലിയ ദൈവദൂതന്റെ ശബ്ദവും ദേവകാഹളവും തന്റെ
വിളിയോടിടകലർന്നു മുഴങ്ങവേ വാനലോകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നിമേഘത്തിൽ വെളിപ്പെടും കലങ്ങും
ദുഷ്ടർ തന്മക്കളാനന്ദിക്കും
Verse 9മന്നവമന്നനാകുന്ന മശിഹായയെ, മഹാസേനയിൽ കർത്തനെ
മണ്ണു വിണ്ണും പടച്ചവനെ മനുവേലെ,
മനുനന്ദനനെ, പരനന്ദനനെമരിനന്ദനനെ, രാജനന്ദനനെ
നിങ്ങൾ നന്ദിയോടു പാടി
Verse 10ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ യേശുനാമത്തിനു ജയം
അല്ലലെല്ലാമവനകലെ കളയുമേ യേശുരാജാവിന്നോശന്ന
നല്ലവനാം യേശുരാജൻ വരും സർവ്വ വല്ലഭാ
യേശുവേ വേഗം വരേണമേ