LyricFront

Sthuthiyil vasikkunna en priya yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്തുതിയിൽ വസിക്കുന്ന എൻ പ്രിയ യേശുവെ നിൻ സ്‌നേഹം അവർണ്ണ്യമല്ലോ - നിന്റെ നന്മകളോരോന്നായ്‌ ഓർത്തു നിരന്തരം നന്ദിയാൽ പാടിടും ഞാൻ
Verse 2
യാക്കോബിൻ ദൈവമേ നീ - എന്റെ ശാശ്വത പാറയായി ദാഹം തീർപ്പതിനായി പിൻഗമിപ്പതിനാൽ താതനെ നീയെൻ ശരണം സ്തുതി...
Verse 3
പിതാവിൻ സന്നിധിയിൽ - സദാ പക്ഷവാദം ചെയ്യുന്ന മമ മദ്ധ്യസ്ഥനെ മഹിതലം തന്നിൽ മാ മഹത്വം നിനക്കേ സ്തുതി...
Verse 4
ആത്മനങ്കുരം നീയേ - എന്റെ ആശ്വാസ്പ്രദനും നീയേ അവനിയിൽ എന്നിൽ നീ വാസം ചെയ്തിടുവാൻ ആലയമാക്കിയല്ലോ സ്തുതി...
Verse 5
മേഘത്തിൽ നീ വരുമ്പോൾ - ഞാനും മറുരുപം പ്രാപിക്കുവാൻ കൃപയിന്മേൽ കൃപ നൽകിയനുദിനം കാത്തെന്നെ നടത്തീടണേ സ്തുതി...
Verse 6
ജയഗീതം പാടും ഞാൻ - പുതു ശാലേമായ്‌ തീർന്നിടുമേ ശോഭയേറും അവൻ പൊൻ മുഖം മുത്തി ഞാൻ സീയോനിൽ വാണിടുമേ സ്തുതി...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?