LyricFront

Sundara rakshakane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുന്ദര രക്ഷകനേ! എനിക്കാനന്ദ കാരണനേ! ഇന്നലെയുമിന്നുമെന്നുമനന്യനേ! വന്ദനം വന്ദനമേ
Verse 2
രാജാധിരാജാവു നീ എന്നും കർത്താധികർത്താവു നീ ഉന്നതദേവാ! നീയെന്നെയും സ്നേഹിച്ചതത്ഭുതമത്ഭുതമേ
Verse 3
ശാരോനിലെ റോസ നീ എനിക്കാരോമൽ സ്നേഹിതൻ നീ എന്മേൽ വിരിച്ച നിൻ സ്നേഹക്കൊടിക്കീഴി-ലെന്നുമെൻ വിശ്രാമമേ
Verse 4
ആദിയുമന്തവും നീ പാപവ്യാധിക്കു വൈദ്യനും നീ നീതിയിൻ സൂര്യനും യൂദയിൻ സിംഹവും സർവ്വവും നീ പരനേ!
Verse 5
മുന്നേയിരുന്നവൻ നീ മാറാതെന്നുമിരിപ്പവൻ നീ വന്നവൻ നീയേ, വരാനുള്ളവൻ നീയേ വന്ദിതവല്ലഭനേ!
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?