LyricFront

Sundara rupaa naathaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുന്ദര രുപാ നാഥാ പാവന ദേവ സുതാ പാപിയാം എന്നെയും സ്നേഹിച്ചോ
Verse 2
പാപത്തിൽ പിറന്നോരെന്നെ പാവനൻ ആക്കുവാൻ നിൻ പാവന ശരീരം നീ ഏൽപിച്ചോ ദുഷ്ടർ കൈയിൽ എൻ പാപം ഏറ്റെടുത്തു നിത്യമരണം ഏറ്റു ദൈവപിതാവു നിന്നെ കൈവിട്ടു ക്രൂശതിന്മേൽ വൈരിയിൻ തല നിത്യം തല്ലിത്തകർത്തു മരണത്തെയും ജയിച്ചു ഉയിർത്തു ജീവിക്കും
Verse 3
ഭോഷനും ബലഹീനനും നികൃഷ്ടനും കുലഹീനനും ഏതുമില്ലാത്തതുമാം എന്നെയും തിരഞ്ഞെടുത്തു പുറജാതി വർഗ്ഗവും ശത്രുജനവുമായി ദൈവത്തെ കോപിപ്പിച്ച എന്നെ നിൻ പുത്രനാക്കി തീർത്ത സ്നേഹം ഓർത്തുകൊണ്ട് സ്തുതിക്കും നിന്നെ എന്റെ ആയുസ്സെല്ലാം ഞാൻ
Verse 4
വെണ്മയും ചൂവപ്പുമുള്ള സർവ്വാംഗസുന്ദരനും പതിനായിരംപേരിൽ അതിശ്രേഷ്ഠനുമാം നിന്നെ നേരിൽ കണ്ടീടുവാൻ മുത്തിടാൻ പൊന്നു പാദം എന്നു നീ വന്നീടും എന്നാത്മ സുന്ദരാ ആണ്ണിപ്പാടുള്ളാ പാദങ്ങളിൽ നന്ദിയിൻ ബാഷ്പ്പങ്ങൾ പൊഴിച്ചീടുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?