LyricFront

Suvishesha ghoshaname suthan yeshuvin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുവിശേഷഘോഷണമേ സുതൻ യേശുവിൻ കൽപനയേ ദൈവസ്നേഹത്തിൻ വചനവുമേ അവൻ രക്ഷയിൻ ക്ഷണമതുമേ
Verse 2
കൃപയിൻ ഈ നൽയുഗമേ-കഴിയുന്നു മഹൽദിനമേ കരഞ്ഞീടും അനേകരയ്യോ! ഗുരുവചനം മറന്നുവയ്യോ!
Verse 3
നമ്മൾ പാപങ്ങൾ നിമിത്തമേ-യേശു ഭൂമിയിൽ വന്നതുമേ ക്രൂശു തോളിൽ ചുമന്നതുമേ-രുധിരമതു ചൊരിഞ്ഞതുമേ
Verse 4
പാപഭാരങ്ങളാലുമേ പാരിൻ ക്ലേശങ്ങളാലുമേ പാതവിട്ടിഹെ ഉഴലുന്നോരെ-പ്രിയൻ യേശുവിൻ അരികിൽ വാ
Verse 5
ഞാനേ വഴിയും സത്യവും ജീവനുമെന്നുരച്ചവനാം താനേ നിന്നെ രക്ഷിച്ചിടുമേ-തങ്കച്ചോരയിൽ കഴുകിടുമേ
Verse 6
തെരുവീഥികൾ വഴികളിലും-മലകൾ താഴ്വരകളിലും തിരുവചനം മുഴക്കി നാം-പരൻ വാക്കിനു വലയിറക്കാം
Verse 7
മഴയോ വെയിലോ പുഴയോ മതഭേദം എന്ന പഴിയോ കണ്ണീരിൽ നാം വിതച്ചീടുകിൽ കൊയ്തിടുമതവൻ നാളിൽ
Verse 8
എല്ലാ ജാതി ജനങ്ങളുമേ-നല്ല രാജനെ വണങ്ങീടുമേ അല്ലലെല്ലാമകന്നീടുമേ-ഹല്ലേലൂയ്യാ നാം പാടിടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?