LyricFront

Suvishesham maa santhosham parilellaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുവിശേഷം മാ സന്തോഷം പാരിൽഎല്ലാ നരർക്കും സുവിശേഷം മാ വിശേഷം വിശ്വസിക്കുന്നവർക്ക്
Verse 2
ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ പാർത്തലത്തിൻ കൗതുകങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 3
അടിമകൾക്കു സ്വാതന്ത്യം നൊടിക്കുളളിൽ വരുത്തി കൊടുത്തിടുന്നനുദിനം സുവിശേഷം ജയമായ് ഇത്രശക്തി ഇത്രശക്തി ഇത്രശക്തി നടത്താൻ ചകവർത്തി ശക്തികൾക്ക് ഒന്നിനും ശക്തിയില്ലെ
Verse 4
മരണ ഭീതിയെ നീക്കി പരമാനന്ദമേകി താരുവാനായ് കരുത്തുണ്ടി സുവിശേഷത്തിനേറ്റം ഇത്രമോദം ഇത്രമോദം ഇത്രമോദം തരുവാൻ മർത്ത്യവംശ ചടങ്ങുകൾക്കൊന്നിനും ശക്തിയില്ലെ
Verse 5
സുവിശേഷം ഭൂവിയെല്ലാം പുതുക്കുന്നത്ഭുതമായ് ഭവന ജീവിതം നന്നാക്കീടുന്നു മാജയമായ് ഇത്രമാറ്റം ഇത്രമാറ്റം ഇത്രമാറ്റം വരുത്താൻ പാർത്തലത്തിൽ ഭരണങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 6
അരുണൻ തൻ കിരണത്താൽ വെളിച്ചം നൽകീടുമ്പോൽ നരരിൻ മാനസത്തിന്റെ ഇരുൾമാറ്റും വചനം ഇത്രജാതിസ്സ് ഇത്രജോതിസ്സ് ഇത്രജോതിസ്സ് തരുവാൻ പാർത്തലത്തിൽ വിളക്കുകൾക്കൊന്നിനും ജോതിസ്സില്ലെ
Verse 7
സത്യദൈവം മർത്ത്യരോടു നിത്യവുമോതിടുന്ന സത്യവാദമിതു മാത്രം സത്യവേദം ഇതുതാൻ ഇത്രജ്ഞാനം ഇത്രജ്ഞാനം ഇത്രജ്ഞാനം തരുവാൻ തത്വശാസ്ത്ര പുസ്തകങ്ങൾക്കൊന്നിനും ശക്തിയില്ലെ
Verse 8
ദൈവത്തിന്റെ ഏക പുത്രൻ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?