LyricFront

Suvisheshatthin prathyaasha paara pole

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സുവിശേഷത്തിൻ പ്രത്യാശ പാറ പോലെ സുസ്ഥിരമായ് നിന്നീടുന്നഹോ വചനം നല്കിയോൻ ഉവ്വും ആമേനുമാം നിത്യ നിയമം സത്യം ചെയ്തു വിശ്വസ്തരായ്  പോരാടീടാം ആകയാൽ നാം വിശ്വാസ വീരരായ് നിന്നീടാം വ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാം ഫലം നിത്യതയിൽ നിശ്ചയം
Verse 2
cho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്‌ നന്ദിയായ് ദൈവത്തെ സ്തുതിക്കാം മൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോ ശക്തിയോടെ ഉയിർത്തല്ലോ താൻ
Verse 3
ലോകക്കാരല്ല നാം മേലത്രേ ഭവനം ദൈവം തീർത്ത നഗരം തന്നിൽ പീലാത്തോസിൻ മുൻപിൽ ധൈര്യമായ്‌ നിന്നോനാം രാജരാജനെ നാം ശ്രദ്ധിക്കാം അല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെ നല്ല സ്വീകാരം താൻ ചെയ്തല്ലോ പരദേശികൾ പോൽ നാമും സാക്ഷിച്ചീടാം ധര എത്ര നിസ്സാരം പാർക്കാൻ cho
Verse 4
തന്റെ കാന്തയാം നാം നേടും തൻ സ്വഭാവം ദൈവ നിറവാൽ നിറഞ്ഞിടും ചുളുക്കം കറകൾ കൂടാതെ സന്തോഷാൽ തെളിവായ് തൻ മുൻ നാം നിന്നീടും നമ്മുടെ ഹൃദയേ ദൈവം താൻ തുടങ്ങി ഈ മഹാ പ്രവൃത്തിയെന്നതാൽ വിശ്വസ്തരായ് നിൽക്കാം സഹിഷ്ണുതയോടെ ദർശിക്കും ജീവ പ്രത്യാശ നാം cho
Verse 5
ആകയാൽ കർത്തനെ വാഴ്ത്തുന്നീ വിളിക്കായ്‌ ഏകും താൻ സ്വർഗ്ഗീയവാകാശം യേശുവിൻ ജീവപുതുവഴി രക്തത്താൽ വിശുദ്ധ സ്ഥലേ നിറുത്തി നമ്മെ കാക്കുക ഞങ്ങളെ അഗ്നിയാത്മാവിനാൽ ജ്ഞാനത്തിൻ സ്നേഹത്തിൻ നിറവിൽ ക്രിസ്തൻ കൂട്ടവകാശികൾ നാം ജീവിക്കാം നിത്യമീ ഉന്നത ജീവനാൽ cho
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?