LyricFront

Swarga bhaagyam ethrayogyam aarkku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗഭാഗ്യം എത്രയോഗ്യം ആർക്കുവർണ്ണിക്കാം അതിൻ ഭാഗ്യമോർക്കുന്തോറുമെനിക്കാശയേറുന്നേ!
Verse 2
പാപലോകത്തിൽ കിടന്നു പാടുപെടുന്ന എനി- ക്കെപ്പോഴെന്റെ മോക്ഷവീട്ടിൽ ചെന്നുചേർന്നീടാം
Verse 3
മുമ്പേ മുമ്പേ പോയിടു ന്നോർ ഭാഗ്യമുള്ളവർ മന്നി- ലുള്ള കഷ്ടതകൾ നീങ്ങി സ്വസ്ഥരായവർ
Verse 4
ലോകസംബന്ധഭവനം വിട്ടുപോയെന്നാൽ മോക്ഷേ കൈകളാൽ തീർക്കാത്തവീട്ടിൽ പാർത്തിടാമല്ലോ
Verse 5
രണ്ടിനാൽ ഞരങ്ങിഞാനും വാഞ്ഛിച്ചീടുന്നു ആത്മ- വീണ്ടെടുപ്പാം പുത്രസന്തോഷത്തിലെത്തുവാൻ
Verse 6
ഇങ്ങുപെടും പാടുകൾക്കാശ്വാസം പ്രാപിപ്പാൻ എന്റെ മംഗലമോക്ഷപുരത്തിലപ്പോഴെത്തും ഞാൻ?
Verse 7
പ്രാവിനെപോൽ രണ്ടു ചിറകുണ്ടെന്നാകിൽ ഞാൻ- ശീഘ്രം എത്തും പറന്നെന്റെ മണവാളൻ സന്നിധൗ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?