LyricFront

Swarga nattilen priyanodu koode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു
Verse 2
ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും
Verse 3
ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻ കാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവ്വതിൽ ഗംഭീര ശബ്ദമാം കാഹളധ്വനികൾ വിണ്ണിൽ മുഴങ്ങുമ്പോൾ മണ്മറഞ്ഞതാം തൻ വിശുദ്ധർ വിൺമയം ആയിടും
Verse 4
സ്വച്ഛസ്പടിക തങ്ക നിർമ്മിതമാം നഗരവീഥിയിൽ ഞാൻ ദൈവത്തിൻ ഭക്തരോടൊത്തു ഗാനം പാടിടും മണവാട്ടിയായ ഞാൻ കാന്തനോട് കൂടെ നൃത്തം ചെയ്തിടും കുഞ്ഞാടാം ക്രിസ്തുവോടു കൂടെ വാസം ചെയ്തിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?