LyricFront

Swarga pithave nin priya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗ പിതാവേ നിൻ പ്രിയ സൂതരായ് ധരണിയിൽ മരുവതിനായ് ദാസരിലേകുക വൻ കൃപപാരം ആത്മവരം ചൊരിക
Verse 2
നിൻ കൃപയെന്യേ ഒരു നിമിഷവുമീ ധരയിൽ മേവിടാൻ(2) ആവതില്ലെയെങ്ങൾക്കഭയമൊന്നേ തിരുസന്നിധി യേശുപരാ(2) സ്വർഗ്ഗ…
Verse 3
ഇരുളാർന്നിടങ്ങളിൽ ഇത്തിരിവെട്ടം ചൊരിയാൻ കൃപയരുളു(2) സുവിശേഷത്തിൻ കൈത്തിരിയായ് തിരു സാക്ഷികളായിടുവാൻ(2) സ്വർഗ്ഗ…
Verse 4
തിരുവചനത്തിൻ പൊരുളറിഞ്ഞുഴിയിൽ തവഹിതമനുസരിപ്പാൻ(2) നിൻ പദതാരിണ പിൻഗമിപ്പാൻ ദിവ്യദീപ്തിയാൽ നയിക്കണമെ(2) സ്വർഗ്ഗ…
Verse 5
സ്നേഹവും സഹനവും കരുണയുമേന്തി സഹജരിൽ കനിവേകാൻ(2) നിൻ ദിവ്യദാനങ്ങൾ പങ്കിടുവാൻ സ്നേഹ പാത്രങ്ങളാക്കീടുക(2) സ്വർഗ്ഗ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?