LyricFront

Swarga seeyon yaathra cheyyum veerare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗസീയോൻ യാത്ര ചെയ്യും വീരരേ പ്രിയയേശു പോയ പാത തന്നെയോ നിങ്ങൾ പോവതെന്നും ഓർത്തുനോക്കുവിൻ
Verse 2
കുറുനരിക്കു കുഴിയും പറവയ്ക്കു കൂടുമുണ്ട് യേശുവിനില്ലിടം തെല്ലുമേ വീടും വയലുകളും മറ്റോരോവിധ സുഖങ്ങളും നേടുവാനായി നീ പോകുന്നോ?
Verse 3
മാതാവും സഹോദരരും ദൈവഇഷ്ടം ചെയ് വോരിവർ എന്നരുൾ ചെയ്തോനാം യേശുവിൻ സത്യമൊഴികൾക്കെതിരായ് സ്വന്തജഡബന്ധം കാപ്പാൻ ഇന്നു നീ പോകുന്നോ സോദരാ
Verse 4
സ്വന്തശിഷ്യരുടെ പാദം സന്തോഷമായ് കഴുകിയ ദാസരിൻ ദാസനാം യേശുതാൻ ജാതികൾക്കധിപതികൾ കർതൃത്വം നടത്തിടുന്നു നമ്മിലോ ദാസനാം നായകൻ
Verse 5
സ്വർഗ്ഗമഹിമ വെടിഞ്ഞിപ്പാരിടത്തിലടിമയായ് വന്നതാം താഴ്മയെന്താശ്ചര്യം പൂഴിയും പൊടിയുമായ മർത്യകീടം എത്ര ഏറ്റം താഴ്മയായ് ജീവിതം ചെയ്യണം
Verse 6
സീയോനിൽ വാസം ചെയ്യുന്നോർ താതനിൻ മഹിമയും തൻ നാമവും ഉള്ളവർ ആകയാൽ താതനിൻ സ്വഭാവവും തൻ തിരുനാമവും ധരിച്ചു പോയിടാം സീയോനിൽ വാഴുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?