LyricFront

Swargamahathvam vedinjirangi vanna

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന ദൈവസ്നേഹത്തിൻ ആഴം കാണുന്നു ഞാൻ മറുവിലയായ് പ്രാണൻ നൽകിയ എന്നെ നേടിയ മഹൽ സ്നേഹം
Verse 2
യേശുവേ ഈ എൻ ജീവിതം പൂർണ്ണമായ് നിൻ കരങ്ങളിൽ തരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും
Verse 3
പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നു കണ്ടെത്തി എന്നെ മാറോടണച്ചു പാപം ക്ഷമിച്ചു, സ്വീകരിച്ചു
Verse 4
ക്രൂശും വഹിച്ചു മലമേൽ നടന്ന രാജഘോഷയാത്രയതെനിക്കുവേണ്ടി മുൾകിരീടം നിൻ പൊൻകിരീടമായ് മരക്കുരിശോ സിംഹാസനമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?