LyricFront

Swargasathoshavum swargeeya vasavum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ മഹിമാസനത്തിന്റെ മഹനീയ സന്നിധി മമ ജീവനെപ്രതി നീ മറന്നുവോ
Verse 2
എൻ പ്രിയനേ നിന്നോടു ചേരുവാൻ എൻ പ്രാണനെന്നും വാഞ്ചിക്കുന്നേ നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ എൻ ഹൃദയം ദാഹിക്കുന്നേ
Verse 3
നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും നീളവും വീതിയും ആർ വർണ്ണിച്ചിടും എൻ...
Verse 4
എൻ പാപഭാരവും ശാപരോഗങ്ങളും നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ ആശ്വാസ ദായകാ നിൻ കൃപയല്ലോ Verse 5: കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ നിൻ തിരു സന്നിധൗ ഞാനിരിക്കുന്നേ നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം എൻ പ്രാണനായകാ നിൻ ഹിതം ചെയ്-വാൻ എൻ
Verse 6
പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ എൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?